200 യുദ്ധവിമാനങ്ങൾ, 300ലധികം ആയുധങ്ങൾ; ഇറാൻ ആക്രമണം വിവരിച്ച് ഇസ്രായേൽ സൈന്യം
വർഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമാണ് ഇറാന് നേരെ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധ വിമാനങ്ങൾ പങ്കെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. 100 കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ ബോംബുകളും മിസൈലുകളുമടക്കം 300 ആയുധങ്ങൾ പ്രയോഗിച്ചതായും ഇസ്രായേൽ വ്യക്തമാക്കി ആക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഇറാൻ റവല്യൂഷണറി ഗാർഡിന്റെ മേധാവി ഹൊസൈൻ സലാമി, സെൻട്രൽ ഹെഡ് ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് അടക്കമുള്ള നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനിയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ ജനവാസമേഖലയിലാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായും ഇറാൻ പറഞ്ഞു. തലസ്ഥാനനഗരമായ ടെഹ്റാനിൽ മാത്രം 13 സ്ഥലങ്ങളിൽ ആക്രമണം നടന്നു. തൊട്ടുപിന്നാലെ ഇസ്രായേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
