ഇസ്രായേലിൽ വ്യാപക അക്രമണവുമായി ഇറാൻ; ഹൈഫ പവർ പ്ലാന്റിൽ തീ പടർന്നു
ഇസ്രായേലിനെതിരെ ആക്രമണം ശക്തമാക്കി ഇറാൻ. കിഴക്കൻ ജറുസലേം, ടെൽ അവീവ്, ഹൈഫ, ബെൻഗുരോയൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഹൈഫ പവർപ്ലാന്റിൽ സ്ഫോടനത്തെ തുടർന്ന് തീപടർന്നു. ആക്രമങ്ങളിൽ നിരവധി പേർക്ക് പരുക്കേറ്റു ടെൽ അവീവിലെ കെട്ടിടത്തിൽ മിസൈൽ പതിച്ചതായി ഇസ്രായേൽ സൈന്യം അറഇയിച്ചു. ടെൽ അവീവിൽ കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്ന് ഇസ്രായേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. 25ലധികം പേർക്ക് പരുക്കേറ്റു ജറുസലേമിലും മിസൈലുകൾ പതിച്ചു. നൂറിലധികം മിസൈലുകൾ എത്തിയതായും ഇതിൽ ഭൂരിഭാഗവും പ്രതിരോധിച്ചതായും ഇസ്രായേൽ പറയുന്നു. ഇസ്രായേൽ തിരിച്ച് നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി മുഹമ്മദ് ഖാസിമി കൊല്ലപ്പെട്ടു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
