ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങി
ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ എത്തിയതായി റിപ്പോർട്ട്. വടക്കൻ ഇസ്രായേൽ നഗരങ്ങളിൽ പരക്കെ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ടെൽ അവീവ്, ഹൈഫ നഗരങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈൽ എത്തിയത്. എന്നാൽ ഈ മിസൈലുകൾ അന്തരീക്ഷത്തിൽ വെച്ച് തന്നെ നശിപ്പിച്ചെന്നാണ് ഇസ്രായേൽ പറയുന്നു ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രായേലും വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതിന് പിന്നാലെ നിരവധി തന്ത്രപ്രധാന മേഖലകളിലും ഇസ്രായേൽ ആക്രമണം നടത്തി. 45 പേർ കൊല്ലപ്പെട്ടതായും നൂറിലേറെ പേർക്ക് പരുക്കേറ്റതായും ഇറാൻ അറിയിച്ചു സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തി വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുണ്ട്. ഏകദേശം 25,000 പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
