Sunday, 15 November 2026 About Us · Contact Us

ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

Oil Tankers Collide In Gulf Of Oman Uae Rescues 24 Crew - ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ചു; 24 ജീവനക്കാരെ രക്ഷപ്പെടുത്തി യുഎഇ

അബുദാബി: ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾ കൂട്ടിയിടിച്ച് വൻ അപകടം. യുഎഇയുടെ തീരത്തുനിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട അഡലിൻ (ADALYNN) എന്ന എണ്ണക്കപ്പലിൽ നിന്നുള്ള 24 ജീവനക്കാരെയും യുഎഇ ദേശീയ സുരക്ഷാ സേനയിലെ തീരദേശ സുരക്ഷാ വിഭാഗം വിജയകരമായി രക്ഷപ്പെടുത്തി.   ഇന്ന് പുലർച്ചെ 1.40 ഓടെയാണ് സംഭവം. അഡലിൻ എണ്ണക്കപ്പലും ഫ്രണ്ട് ഈഗിൾ (Front Eagle) എന്ന മറ്റൊരു കപ്പലും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയെ തുടർന്ന് കപ്പലുകളിലൊന്നിന് തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉടൻതന്നെ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തെത്തുകയും ജീവനക്കാരെ കപ്പലിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. രക്ഷപ്പെടുത്തിയ എല്ലാ ജീവനക്കാരെയും യുഎഇയിലെ ഖോർഫക്കാൻ തുറമുഖത്ത് എത്തിച്ചതായി യുഎഇ ദേശീയ സുരക്ഷാ സേന പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ, അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്. മേഖലയിൽ ഇസ്രായേൽ-ഇറാൻ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും, ഈ കപ്പൽ കൂട്ടിയിടിക്ക് സുരക്ഷാപരമായ കാരണങ്ങളൊന്നും ഇല്ലെന്നാണ് ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി സ്ഥാപനമായ ആംബ്രേ (Ambrey) വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിന്റെ കിഴക്ക് ഭാഗത്താണ് അപകടം സംഭവിച്ചത്. ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഗതാഗത പാതകളിലൊന്നാണ് ഇത്. ഈ സംഭവം പ്രാദേശിക എണ്ണ വിപണിയിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026