ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരുക്ക്
ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. സൊറോക്ക മെഡിക്കൽ സെന്ററിലും മിസൈൽ പതിച്ചു. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത്. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രായേലിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ഇന്ന് രാവിലെയോടെ ടെൽ അവീവിലേക്ക് തൊടുത്തത്. രാവിലെ 9.45ഓടെയായിരുന്നു ആക്രമണം. പല മിസൈലുകളും അയൺ ഡോം ചെറുത്തെങ്കിലും അഞ്ച് മിസൈലുകൾ പ്രതിരോധം ഭേദിച്ച് ഇസ്രായേലിൽ പതിച്ചു. ആക്രമണത്തിൽ സൊറോക്ക മെഡിക്കൽ സെന്റർ തകർന്നു. ജീവഹാനി സംഭവിച്ചിട്ടുണ്ടോ, എത്ര പേർക്ക് പരുക്കേറ്റു എന്ന വിവരങ്ങളൊക്കെ വരുന്നതേയുള്ളു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
