ആരുടെയും സഹായമില്ല; ഇറാന്റെ ആണവശേഷി ഒറ്റയ്ക്ക് നിർവീര്യമാക്കുമെന്ന് നെതന്യാഹു
ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവശേഷി നിർവീര്യമാക്കാൻ തങ്ങൾ ഒറ്റക്ക് പ്രവർത്തിക്കും. അമേരിക്ക പിന്തുണക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു ഇറാനിലെ അധികാരമാറ്റം ഔദ്യോഗികമായി ഇസ്രായേൽ ലക്ഷ്യമിടുന്നില്ല. പക്ഷേ അന്തിമ ഫലം അതായിരിക്കും. അധികാരമാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തീരുമാനിക്കട്ടെയെന്നും നെതന്യാഹു പറഞ്ഞു. അതേസമയം സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്നാണ് അമേരിക്ക പ്രതികരിച്ചത് സംഘർഷത്തിൽ ഇടപെടണോയെന്ന കാര്യത്തിൽ തീരുമാനം രണ്ടാഴ്ചക്കുള്ളിലുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ സൈനിക ഇടപെടൽ പാടില്ലെന്ന് റഷ്യ മുന്നറിയിപ്പ് നൽകി. അമേരിക്ക ഇസ്രായേലിന് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ മുന്നറിയിപ്പ്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
