ഇസ്രായേലിലേക്ക് യെമനിൽ നിന്ന് മിസൈലാക്രമണം; വിവിധ നഗരങ്ങളിൽ അപായ സൈറണുകൾ
യെമനിൽ നിന്ന് ഇസ്രായേലിലേക്ക് വീണ്ടും മിസൈലാക്രമണം. ഇസ്രായേലിലെ വിവിധയിടങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സൈറൺ മുഴങ്ങി. മിസൈൽ ആക്രമണത്തെ ചെറുക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇസ്രായേൽ സജ്ജമാക്കി. ഹോം ഫ്രണ്ട് കമാൻഡിന്റെ മുന്നറിയിപ്പുകൾ പാലിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി ജറുസലേം അടക്കമുള്ള നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് അറിയിച്ചു. കഴിഞ്ഞ ദിവസവും യെമനിൽ നിന്ന് ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടന്നിരുന്നു അതേസമയം ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. 60 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശം ഹമാസ് കൂടി അംഗീകരിക്കണം. അല്ലെങ്കിൽ ഹമാസ് കൂടുതൽ പ്രതസന്ധി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
