ടെക്‌സാസിൽ മിന്നൽ പ്രളയം: 13 പേർ മരിച്ചു, സമ്മർ ക്യാമ്പിനെത്തിയ 20 കുട്ടികളെ കാണാതായി
അമേരിക്കയിലെ ടെക്സാസിൽ മിന്നൽ പ്രളയം. 13 പേർ മരിച്ചു. 20 കുട്ടികളെ കാണാതായി. ടെക്സാസിൽ സമ്മർ ക്യാംപിനെത്തിയ പെൺകുട്ടികളെയാണ് കാണാതായത്. ടെക്സാസിലെ കെർ കൗണ്ടിയിലാണ് മിന്നൽ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയിൽ 45 മിനിറ്റിനുളളിൽ ജലനിരപ്പ് 26 അടിയായി ഉയർന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒൻപത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവർത്തകരുമാണ് സ്ഥലത്ത് തിരച്ചിൽ നടത്തുന്നത്. വരും മണിക്കൂറുകളിൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ടെക്സസ് ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കണമെന്ന് ടെക്സസ് സെനറ്റർ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ടെക്സാസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി .ഗ്വാഡലൂപ്പെ നദിയിലുണ്ടായ അപ്രതീക്ഷിത വെളളപ്പൊക്കത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായെന്നും അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കണമെന്നും സെനറ്റർ ജോൺ കോർണിൽ പറഞ്ഞു
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
