Gulf

റെയിഡില്‍ പഴകിയ ഭക്ഷണം പിടിച്ച 12 റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി

ഭക്ഷ്യയോഗ്യമല്ലാത്ത മാംസവും മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്

കുവൈത്ത് സിറ്റി: റെയിഡില്‍ പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും 12 റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുകയും ചെയ്തതായി ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ അധികൃതര്‍ വെളിപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷനിലെ മുബാറക്കിയ ഇന്‍സ്പെക്ഷന്‍ സെന്റര്‍ അധികൃതര്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിലെ റെസ്റ്റൊറന്റുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവില്‍പ്പനാ സ്ഥാപനങ്ങളിലാണ് വ്യാപക പരിശോധന നടത്തിയതും നിയമലംഘനങ്ങള്‍ കണ് ടെത്തിയതും.

പോഷകാഹാര ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങളില്ലാത്ത സാധനങ്ങള്‍, നിര്‍മാണ ഉറവിടം അജ്ഞാതമായ ഭക്ഷ്യ വസ്തുക്കള്‍, മായം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവയുടെ വില്‍പ്പനയും അടച്ചുപൂട്ടലിന് കാരണമായതായും അതീവ ഗുരുതരമായ നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് 12 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതെന്നും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍സ്പെക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അലി ഹാഷിം അല്‍ കന്ദരി വ്യക്തമാക്കി.
ഭക്ഷ്യ വസ്തുക്കളുടെ വില്‍പനയുമായി ബന്ധപ്പെട്ട സ്ഥാപന ഉടമകള്‍ വ്യക്തിഗത ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യമായ ആരോഗ്യ സര്‍ട്ടിഫിക്കറ്റുകള്‍ നേടാതെ ഭക്ഷണ വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഭക്ഷ്യയോഗ്യമല്ലാത്ത മാംസവും മത്സ്യവും പിടിച്ചെടുത്തിട്ടുണ് ട്. അതോറിറ്റിയുടെ ശരിയായ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച ഒരു സ്ഥാപനവും സംഘത്തിന്റെ പരിശോധനയില്‍ കണ്ടെണ്ത്തി. ചില നിയമ ലംഘനങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യാന്‍ തക്ക ഗൗരവമുള്ളവയാണ്. ഇവയ്ക്ക് ശിക്ഷയായി ഒരു ലക്ഷം കുവൈറ്റ് ദിനാര്‍ വരെ പിഴ ലഭിക്കുമെന്നും അല്‍ കന്ദരി പറഞ്ഞു.

Related Articles

Back to top button