അബുദാബി മാരത്തോണ്‍: 31,800 പേര് രജിസ്റ്റര്‍ ചെയ്തു; മൊത്തം ദൂരമായ 42.1 കിലോമീറ്ററിലേക്ക് മത്സരിക്കുന്നത് 3,000 പേര്
അബുദാബി: നാളെ നടക്കുന്ന അഡ്നോക് അബുദാബി മാരത്തോണിനായി 31,800 പേര് രജിസ്റ്റര്‍ ചെയ്തതായി അബുദാബി സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ആരിഫ് അല്‍ അവാനി വെളിപ്പെടുത്തി. വ്യാഴാഴ്ച ഉച്ചവരെ രജിസ്റ്റര്‍ ചെയ്തവരുടെ കണക്കാണിത്. അബുദാബിയിലെ ജനങ്ങളുടെ ആരോഗ്യം ഫിറ്റായി നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് നടക്കാനും ഓടാനും സൈക്കിളിങ്ങിനും പറ്റുന്ന ട്രാക്കുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ഭാഗമായ മൊത്തം ദൂരമായ 42.1 കിലോമീറ്ററിലേക്ക് മത്സരിക്കുന്നത് 3,000 പേരാണ്. കോര്ണിഷില്നിന്നും മറീനവരെ രണ്ട് റൗണ്ട് ഓട്ടമാണ് മൊത്തം ദൂരത്തില്‍ ഉള്‍പ്പെടുക. നഗരം മൊത്തം ക്രോസ് ചെയ്ത്ത പോകുന്ന ലോകത്തിലെ ഏക മരത്തോണാണിത്. ഓരോ വര്‍ഷവും മത്സരാര്‍ഥികളുടെ എണ്ണം കൂടിക്കൂടി വരികയാണ്. 2018ല്‍ ആയിരുന്നു അബുദാബി മാരത്തോണിന് തുടക്കമിട്ടത്. ഈ വര്‍ഷത്തെ ഓട്ട മത്സരം നാളെ രാവിലെ 5.45ന് ആണ് ആരംഭിക്കുക.
ഓരോ രണ്ടര കിലോമീറ്ററിലും വാട്ടര്‍ സ്റ്റോപ്പുകളുണ്ടാവുമെന്നും ഇവിടെ സപ്ലിമെന്റ് ഡ്രിങ്കസും ഫ്രൂട്ട്സും എനര്‍ജി ജെല്ലുകളുമെല്ലാം മാത്സരാര്ഥികള്ക്കായി ലഭ്യമാക്കുമെന്നും ഹെഡ് ഓഫ് മാസ് ഇന്റ്സ് തലവന്‍ ലൂക്ക ഓണോഫ്രിയോ വ്യക്തമാക്കി. ഓരോ ഓട്ടക്കാരനും ഒന്നര കുടിവെള്ളകുപ്പി എന്ന അനുപാതമാണ് ക്രമീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.