കുറുപ്പുംപടി പീഡനം: അമ്മയും കാമുകനും ചേർന്ന് പെൺകുട്ടികളെ മദ്യം കുടിപ്പിച്ചിരുന്നുവെന്ന് മൊഴി

കുറുപ്പുംപടി പീഡനത്തിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾക്ക് അമ്മയും കാമുകൻ ധനേഷും ചേർന്ന് മദ്യം നൽകിയിരുന്നതായി മൊഴി. പ്രതി ധനേഷ് വീട്ടിലെത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചിരുന്നതായി പെൺകുട്ടികൾ പറഞ്ഞു. ക്ലാസ് ടീച്ചറോടാണ് 12 വയസുകാരി ഇക്കാര്യമെല്ലാം തുറന്നുപറഞ്ഞത്
മദ്യം നൽകിയെന്ന് ടീച്ചർ പറഞ്ഞ വിവരം രഹസ്യമൊഴിയിൽ ഇല്ലാത്തതിനാൽ പെൺകുട്ടികളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. പീഡന വിവരം മറച്ചുവെച്ചതിന് അമ്മക്കെതിരെ ചുമത്തിയ പോക്‌സോ കേസിൽ നിർബന്ധിപ്പിച്ച് മദ്യം നൽകിയെന്ന വകുപ്പും ഉൾപ്പെടുത്തി
പീഡനത്തിന് കൂട്ടുനിന്നതിന് അമ്മയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടും ചുമത്തി. ധനേഷിനെതിരെ നിരവധി തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾ ലൈംഗിക വൈകൃതത്തിന് അടിമയെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പെൺകുട്ടികളുടെ സംരക്ഷണം ശിശു ക്ഷേമ സമിതി ഏറ്റെടുത്തു. മൂന്ന് വർഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായ സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് ധനേഷ്.