Friday, 13 November 2026 About Us · Contact Us

അഗ്നിക്കിരയായ കെട്ടിടം ഇനിയും തുറന്നില്ല; താമസത്തിനായി അന്തേവാസികള്‍ നെട്ടോട്ടത്തില്‍

Fire Hit Building Still Not Open Residents Scramble For - അഗ്നിക്കിരയായ കെട്ടിടം ഇനിയും തുറന്നില്ല; താമസത്തിനായി അന്തേവാസികള്‍ നെട്ടോട്ടത്തില്‍

ദുബൈ: തീപിടുത്തത്തെ തുടര്‍ന്ന് അധികൃതര്‍ സീല്‍ ചെയ്ത അല്‍ ബര്‍ഷയിലെ ദുബൈ മാളിന് സമിപത്തെ കെട്ടിടം ഇനിയും തുറക്കാത്തത് ഇവിടുത്തെ താമസക്കാരെ ദുരിതത്തിലാക്കുന്നു. പലരും പുതുവര്‍ഷത്തില്‍ താമസം അന്വേഷിച്ച് വലയുന്ന അവസ്ഥയിലാണ്. ഇവിടെ താമസിച്ചിരുന്നവരില്‍ ചിലരാണ് കെട്ടിടം ആവശ്യമായ അറ്റകുറ്റ പണികള്‍ക്ക് ശേഷം ഇനിയും തുറന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പുതുവര്‍ഷത്തിലും എവിടെയും അഭയം ലഭിക്കാതെ അലയേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ താമസിച്ചിരുന്ന ഫിലിപിനോ ഷെഫ് ആയ ക്രിസ്ത്യന്‍ അകോസ്റ്റ് പറഞ്ഞു. താമസിക്കാന്‍ ഒരു ഇടത്തിനായി ഏറെ അലയേണ്ടിവന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത സ്ഥിതിയായിരുന്നു. ഏറെ പണിപ്പെട്ടാണ് ബജറ്റിന് ഒതുങ്ങുന്ന ഒരു താല്‍കാലിക ഇടം കണ്ടെത്താന്‍ ആയതെന്നും അദ്ദേഹം പ്രതികരിച്ചു. തീപിടുത്തം സംഭവിച്ച ശേഷം അള്‍ജീരിയക്കാരിയായ അന്‍സം മുഹമ്മദ് സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ അഭയം തേടുകയായിരുന്നു. വാടകക്കായി എവിടെയെങ്കിലും ഇടം കിട്ടുമോയെന്ന അന്വേഷണത്തിലായിണ് ഇവര്‍. ഈ കെട്ടിടത്തില്‍ താമസിക്കുന്ന മിക്കവരുടെയും സ്ഥിതി ഇതാണ്. അന്വേഷണം പൂര്‍ത്തിയായാലേ കെട്ടിടത്തിലേക്ക് താമസക്കാര്‍ക്ക് തിരിച്ചെത്താന്‍ സാധിക്കൂവെന്നാണ് അറിയാന്‍ കഴിയുന്നത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026