കുവൈറ്റ് റമദാന് പ്രവര്‍ത്തി സയമം പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി: പരിശുദ്ധ റമദാന് ആരംഭിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ കുവൈറ്റ് സര്‍ക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കുമുള്ള പ്രവര്‍ത്തിസമയം പ്രഖ്യാപിച്ചു. നാലര മണിക്കൂറായാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് അര മണിക്കൂര്‍ ഗ്രേസ് പിരിയേഡ് ഉള്ളതിനാല്‍ നാലു മണിക്കൂര്‍ ജോലി ചെയ്താല്‍ മതിയാവും. സ്ത്രീകള്‍ക്കുള്ള ഗ്രേസ് പിരിയേഡ് ജോലിയുടെ തുടക്ക സമയത്ത് 15 മിനുട്ടും ജോലി അവസാനിക്കുന്നതിന് മുന്‍പ് 15 മിനുട്ടും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാര്ക്ക് ഇത് 15 മിനുട്ട് മാത്രമാണ് ലഭിക്കുക. ജോലിക്ക് മുന്‍പോ, ശേഷമോ ആയി ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ സമയക്രമമാണ് കുവൈറ്റ് സര്‍ക്കാര്‍ ഇത്തവണയും പിന്തുടര്ന്നിരിക്കുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
