കുവൈറ്റിന്റെ വ്യോമാതിർത്തിയും ജലപാതയും റേഡിയേഷൻ ഭീഷണിയിൽ നിന്ന് മുക്തം: ദേശീയ ഗാർഡ്
കുവൈറ്റ് സിറ്റി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ ആശങ്ക പരത്തുന്നതിനിടെ, കുവൈറ്റിന്റെ വ്യോമാതിർത്തിയിലും ജലപാതയിലും റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്നും യാതൊരുവിധത്തിലുള്ള റേഡിയേഷൻ ഭീഷണിയും നിലവിലില്ലെന്നും കുവൈറ്റ് ദേശീയ ഗാർഡ് അറിയിച്ചു. രാജ്യത്ത് റേഡിയേഷൻ അളവിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഗാർഡ് ഉറപ്പുവരുത്തി. ഗൾഫ് മേഖലയിലെ റേഡിയേഷൻ നില സാധാരണ പരിധിയിലാണെന്ന് ജി.സി.സി രാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കുവൈത്ത് പൂർണ്ണമായും സജ്ജമാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ പൊതുജനാരോഗ്യത്തിനും ജലവിതരണത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. പല രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തിയിലെയും ജലപാതയിലെയും സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
