
കുവൈത്ത് സിറ്റി: 64ാം ദേശീയ ദിനാഘോഷത്തിന്റെ നിറവിലാണ് കുവൈത്ത്. ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികമാണ് കുവൈത്ത് ജനത ദേശീയ ദിനമായി ഫെബ്രുവരി 25ന് ആചരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികളാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്നുത്. രാജ്യത്തെ പൗരന്മാരും പ്രവാസികളുമെല്ലാം അത്യാഹ്ലാദപൂര്‍വ്വമാണ് പരിപാടികളുടെ ഭാഗമാകുന്നത്.
സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖി അധിനിവേശത്തില്‍നിന്നും മാതൃരാജ്യം മോചിപ്പിക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്ന വിമോചന ദിനം നാളെയാണ് കുവൈറ്റ് ആചരിക്കുന്നത്. 1991 ഫെബ്രുവരി 26ന് ആയിരുന്നു കുവൈത്ത്, ഇറാഖി അധിനിവേശത്തില്‍ നിന്ന് മോചിതമായത്.