
കുവൈത്ത് സിറ്റി: കുവൈത്തിന്റെ 60 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ശൈത്യ ദിനമായിരുന്നു ഫെബ്രുവരി 25ലേതെന്ന് അധികൃതര്‍. സൈബീരിയ പോളാര്‍ ശീതക്കാറ്റാണ് കുവൈത്തിനെ അക്ഷരാര്‍ത്ഥത്തില്‍ മരവിപ്പിച്ചത്. രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് ഇന്നലെ മത്റബയിലാണ് രേഖപ്പെടുത്തിയത്.
മത്റബ ഇന്നലെ സാക്ഷിയായത് മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് താപനിലക്കായിരുന്നു. സാല്‍മിയില്‍ മൈനസ് ആറ് ഡിഗ്രിയായിരുന്നു. ഈ രണ്ടു പ്രദേശങ്ങളിലും ഇതുവരെ അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപനില മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഇന്നലെ രാജ്യത്തിന്റെ മരുഭൂ പ്രദേശങ്ങളിലാണ് അതിശൈത്യം തീവ്രമായി അനുഭവപ്പെട്ടത്.