ഗതാഗതം സുഖമമാക്കാന്‍ ശൈഖ് റാശിദ് റോഡിനും ഇന്‍ഫിനിറ്റി ബ്രിഡ്ജിനുമിടയില്‍ പുതിയ മൂന്നുവരി പാലം തുറന്നു

ദുബൈ: നഗരത്തിലെ ഗതാഗതം സുഖമമാക്കാന്‍ ലക്ഷ്യമിട്ട് ശൈഖ് റാശിദ് റോഡിനും ഇന്‍ഫിനിറ്റി ബ്രിഡിജിനുമിടയില്‍ പുതിയ മുന്നുവരി പാലം തുറന്നതായി ആര്‍ടിഎ അറിയിച്ചു. മൊത്തം 3.1 കിലോമീറ്റര്‍ നീളമാണ് ഇവയ്ക്കുള്ളത്. മണിക്കൂറില്‍ 19,400 വാഹനങ്ങളെ കൈകാര്യം ചെയ്യാനും പുതിയ പാലത്തിനാവും.
അല്‍ ശിന്ദഗ കോറിഡോര്‍ ഇംപ്രൂവ്‌മെന്റ് പദ്ധതി നാലാംഘട്ടത്തിന്റെ ഭാഗമായാണ് ഗതാഗതം സുഖമമാക്കാന്‍ പാലം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇതോടെ ഈ പദ്ധതിയുടെ 71 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിരിക്കുകയാണെന്ന് ആര്‍ടിഎ ഡയരക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ വെളിപ്പെടുത്തി.
ശൈഖ് റാശിദ് റോഡിനെ അല്‍ മിന ഇന്റെര്‍സെക്ഷനുമായും ശൈഖ് റാശിദ് റോഡ് ഇന്റെര്‍സെക്ഷന്‍, ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് എന്നിവയുമായി ബന്ധപ്പിക്കുന്ന മറ്റൊരു പാലം 2025 ജനുവരി പകുതിയോടെ ഗതാഗതത്തിനായി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.