യുഎഇ പ്രസിഡന്റ് അസര്‍ബൈജാനിലെത്തി
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അസര്ബൈജാന് തലസ്ഥാനമായ ബാക്കുവിലെത്തി. അസര്ബൈജാന് അതിഥ്യമരുളുന്ന കോപ്(സിഒപി)28 കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ശൈഖ് മുഹമ്മദ് എത്തിയിരിക്കുന്നത്. അസര്ബൈജാന് തലസ്ഥാനമായ ബാക്കുവില്‍ നവംബര്‍ 11 മുതല്‍ 22വരെയാണ് സമ്മേളനം നടക്കുന്നത്. സോളിഡാരിറ്റി ഫോര്‍ എ ഗ്രീന്‍ വേള്‍ഡ് എന്നതാണ് സമ്മേളനത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം.
പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഡെപ്യൂട്ടി ചെയര്മാന് ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് സ്പെഷല്‍ അഫയേഴ്സ് അഡ്വൈസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ തഹ്നൂന് അല്‍ നഹ്യാന്, ഇന്റെസ്ട്രി ആന്റ് അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബിര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വന്‍ പ്രതിനിധി സംഘവും യുഎഇ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്.