പാക്കിസ്ഥാനിൽ ഭൂകമ്പത്തിൽ ജയിലിന്റെ മതിൽ തകർന്നു; 216 തടവുകാർ ജയിൽ ചാടി

പാക്കിസ്ഥാനിൽ ഭൂകമ്പത്തിൽ ജയിലിന്റെ മതിൽ തകർന്നു; 216 തടവുകാർ ജയിൽ ചാടി
പാക്കിസ്ഥാനിലെ കറാച്ചിയിൽ ഭൂകമ്പത്തിന് പിന്നാലെ 200ലധികം തടവുകാർ ജയിൽ ചാടി. കിഴക്കൻ കറാച്ചിയിലെ മാലിർ ജയിലിൽ നിന്നാണ് 200ഓളം പേർ രക്ഷപ്പെട്ടത്. ഭൂകമ്പത്തെ തുടർന്ന് ജയിലിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന തിരക്കിലായിരുന്നു ജയിൽ അധികൃതർ. ഇതിനിടയിലാണ് 216 പേർ ജയിൽ ചാടിയത് പിന്നാലെ തടവുകാരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ജയിൽ ജീവനക്കാർ അടക്കം നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മാലിർ ജയിലിനടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് വെടിവെപ്പിന്റെ ശബ്ദവും തടവുകാർ ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് ഭൂകമ്പത്തെ തുടർന്ന് ജയിലിന്റെ ഒരു മതിൽ തകർന്ന് വീണിരുന്നു. ഇതോടെ മതിൽ പൂർണമായും പൊളിച്ചുനീക്കി തടവുകാർ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരിൽ 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നൂറിലധികം പേർ ഇപ്പോഴും ഒളിവിലാണ്.

Tags

Share this story