നൈജീരിയയിലെ ഖനന ഗ്രാമത്തിൽ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു
നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സാംഫറയിൽ ആയുധധാരികളുടെ വെടിയേറ്റ് 20 പേർ കൊല്ലപ്പെട്ടു. സാംഫറയിലെ ഖനന ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടക്കൊലകൾക്കും തട്ടിക്കൊണ്ടുപോകലിനും കുപ്രസിദ്ധ നേടിയ കൊള്ളസംഘങ്ങളുള്ള പ്രദേശമാണിത്. ധാതുസമ്പന്നമായ മേഖലയിൽ മുമ്പും നിരവധി സായുധ സംഘങ്ങൾ ആക്രമണം നടത്തിയിട്ടുണ്ട്. നിരവധി പേരെ മേഖലയിൽ നിന്ന് കാണാതായിട്ടുമുണ്ട്. മേഖലയിലെ കുപ്രസിദ്ധ കൊള്ളക്കാരൻ ഡോഗോ ഡിഡയുടെ വിശ്വസ്തരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
