ഇന്ത്യക്കാർ ഇന്ന് തന്നെ ടെഹ്‌റാൻ വിടണമെന്ന് നിർദേശം; അർമേനിയ വഴി ഒഴിപ്പിക്കാൻ ശ്രമം

ഇന്ത്യക്കാർ ഇന്ന് തന്നെ ടെഹ്‌റാൻ വിടണമെന്ന് നിർദേശം; അർമേനിയ വഴി ഒഴിപ്പിക്കാൻ ശ്രമം
ഇറാനിലുള്ള ഇന്ത്യൻ പൗരൻമാർ ടെഹ്‌റാൻ വിടണമെന്ന് നിർദേശം. ഇന്ന് തന്നെ ടെഹ്‌റാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യൻ പൗരൻമാരുടെ കൂടെ മറ്റ് വിദേശ പൗരൻമാർ ഉണ്ടാകാൻ പാടില്ല. അർമേനിയക്കൊപ്പം കസഖ്സ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ അതിർത്തി വഴിയും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ് അർമേനിയൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ടെലിവോണിൽ സംസാരിച്ചു. ഇസ്രായേൽ കൂടുതൽ ആക്രമണങ്ങളും നടത്തുന്നത് ടെഹ്‌റാനിൽ ആയതിനാൽ തിങ്കളാഴ്ച തന്നെ ഇന്ത്യക്കാർ ടെഹ്‌റാൻ വിടണമെന്നാണ് നിർദേശം പിന്നാലെയാണ് അർമേനിയെ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടത്തുന്നത്. ഇറാൻ വ്യോമപാത അടച്ചതിനാൽ കരമാർഗമല്ലാതെ ഒഴിപ്പിക്കലും അസാധ്യമാണ്. മൂവായിരത്തോളം വിദ്യാർഥികളടക്കം ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ട്.

Tags

Share this story