അമേരിക്കയോട് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രായേൽ; വൈറ്റ് ഹൗസിൽ അടിയന്തര യോഗം
അമേരിക്കയോട് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ആവശ്യപ്പെട്ട് ഇസ്രായേൽ. ഇറാന്റെ ആണവശേഷയുടെ പ്രധാന ഭാഗം ഭൂഗർഭ കേന്ദ്രങ്ങളിലാണ് ഇത് തകർക്കുന്നതിനായാണ് ബങ്കർ ബസ്റ്റിംഗ് ബോംബുകൾ ആവശ്യപ്പെട്ടത്. എന്നാൽ അമേരിക്ക ഇത് നൽകാൻ തയ്യാറായിട്ടില്ല. അതേസമയം അമേരിക്കയുടെ 30 ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷമേഖലയിൽ എത്തിയതായി വിവരമുണ്ട്. ഇസ്രായേൽ യുദ്ധവിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നൽകുന്നതിനായാണ് ഇവ എത്തിയത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വൈറ്റ് ഹൗസിൽ ട്രംപിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ, വിദേശകാര്യ സെക്രട്ടറിമാർ, ദേശീയ സുരക്ഷാ കൗൺസിൽ, രഹസ്യാന്വേഷണ മേധാവിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സംഘർഷത്തിന് യഥാർഥ പര്യവസാനമാണ് വേണ്ടത്. ഇറാൻ നേതൃത്വവുമായുള്ള ചർച്ചകൾക്കായി വൈസ് പ്രസിഡന്റിനെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
