ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രായേൽ; ടെൽ അവീവിലും വ്യാപക ആക്രമണം

ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രായേൽ; ടെൽ അവീവിലും വ്യാപക ആക്രമണം
ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രായേൽ. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ല. ആക്രമണത്തിന് മുമ്പ് തന്നെ മേഖലയിൽ നിന്ന് ആളുകളെ ഇറാൻ ഒഴിപ്പിച്ചിരുന്നു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രായേൽ വ്യാഴാഴ്ച രാവിലെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ടെഹ്‌റാനിൽ നിന്ന് 250 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആണവനിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ. അതേസമയം ഇസ്രായേൽ നഗരങ്ങളിൽ ഇറാന്റെ ആക്രമണവും രൂക്ഷമാകുകയാണ്. മധ്യ, തെക്കൻ ഇസ്രായേലിലെ നാല് നഗരങ്ങളിൽ ഇറാന്റെ മിസൈലുകൾ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി ഇറാൻ ആക്രമണത്തിൽ ഇസ്രായേലിലെ ഏറ്റവും വലിയ ആശുപത്രികളൊന്നായ സൊറോക തകർന്നു. മുപ്പതലധികം പേർക്ക് ഇവിടെ പരുക്ക് സംഭവിച്ചു.

Tags

Share this story