ജോ ബൈഡൻ 2020ൽ മരിച്ചു, ഇപ്പോൾ കാണുന്നത് ക്ലോൺ: വിചിത്ര വാദവുമായി ട്രംപ്

ജോ ബൈഡൻ 2020ൽ മരിച്ചു, ഇപ്പോൾ കാണുന്നത് ക്ലോൺ: വിചിത്ര വാദവുമായി ട്രംപ്
മറ്റൊരു വിചിത്ര വാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ 2020ൽ മരിച്ചുപോയെന്നാണ് ട്രംപിന്റെ വാദം. യഥാർഥ ബൈഡൻ 2020ൽ മരിച്ചു. പകരം അദ്ദേഹത്തെ ക്ലോണിംഗിലൂടെ പുനർസൃഷ്ടിച്ചതാണെന്ന് ട്രംപ് പറഞ്ഞു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് പുതിയ വിചിത്രവാദം നിരത്തിയത്. ജോ ബൈഡൻ എന്നൊരാളേയില്ല. അദ്ദേഹം 2020ൽ മരിച്ചു. ബൈഡന്റെ ക്ലോൺ അപരനും റോബോട്ടിക് സാങ്കേതിക വിദ്യയിൽ നിർമിച്ച ആത്മാവില്ലാത്ത യന്ത്രങ്ങളുമാണ് ഇപ്പോൾ കാണുന്നത് ഡെമോക്രാറ്റുകൾക്ക് ഈ വ്യത്യാസം തിരിച്ചറിയാൻ പറ്റില്ലെന്നും ട്രംപ് പറഞ്ഞു. 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചാണ് ബൈഡൻ ഭരണം പിടിച്ചതെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു.

Tags

Share this story