അമേരിക്കയിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകനെ രക്ഷപ്പെടുത്തി
അമേരിക്കയിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പർവതാരോഹകനെ രക്ഷപ്പെടുത്തി. വടക്കൻ അമേരിക്കയിലെ ദനാലി പർവതത്തിൽ കുടുങ്ങിയ ഷെയ്ക്ക് ഹസൻ ഖാനെയാണ് രക്ഷപ്പെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേക്ക് ഇയാളെ എത്തിക്കും ധനവകുപ്പിലെ ഉദ്യോഗസ്ഥനായ ഷെയ്ക്കിനെ രക്ഷപ്പെടുത്താൻ വേണ്ടി മുഖ്യമന്ത്രിയും ധനമന്ത്രി കെ എൻ ബാലഗോപാലും കേന്ദ്രത്തോട് അഭ്യർഥിച്ചിരുന്നു. ശക്തമായ കാറ്റിനെ തുടർന്നാണ് ദെനാലിയുടെ ക്യാമ്പ് 5ൽ ഷെയ്ക്ക് ഹസൻ ഖാൻ കുടുങ്ങിയത്. പരിമിതമായ ഭക്ഷണവും വെള്ളവും മാത്രമേയുള്ളുവെന്ന് ഇയാൾ സന്ദേശമയച്ചിരുന്നു സമുദ്ര നിരപ്പിൽ നിന്ന് 17,000 അടി ഉയരത്തിലാണ് ഹസൻ കുടുങ്ങിക്കിടന്നത്. എവറസ്റ്റ് അടക്കം എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള ഉയരം കൂടിയ പർവതങ്ങൾ കയറി അനുഭവസമ്പത്തുള്ള ആളാണ് ഹസൻ ഖാൻ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
