പാക്കിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റ്
ഇസ്ലാമാബാദ്: ടെക് ഭീമൻ മൈക്രോസോഫ്റ്റ് പാക്കിസ്ഥാനിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. പാക്കിസ്ഥാനിലെ പ്രാദേശിക ഓഫിസ് അടച്ചുപൂട്ടുന്നതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. ഇതോടെ, രാജ്യത്ത് ടെക് ഭീമന്റെ 25 വർഷത്തെ സാന്നിധ്യമാണ് രാജ്യത്തു നിന്ന് ഇല്ലാതാകുന്നത്. ഇപ്പോൾത്തന്നെ പ്രതിസന്ധി നേരിടുന്ന പാക് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ പ്രഹരമാകും മൈക്രോസോഫ്റ്റിന്റെ തീരുമാനം. ആഗോള തലത്തിൽ തൊഴിലാളികളെ കുറയ്ക്കുന്നതിന്റെ ഭാഗമായാണു പാക്കിസ്ഥാനിൽ നിന്നു പിൻവാങ്ങുന്നത്. ഇതോടെ, പാക്കിസ്ഥാനിലെ മൈക്രോസോഫ്റ്റിനെ ആശ്രയിക്കുന്ന ഇടപാടുകാർക്ക് ഇനി കമ്പനിയുടെ മറ്റ് ഓഫിസുകളെ ആശ്രയിക്കേണ്ടിവരും. പ്രാദേശികമായി അഞ്ച് ജീവനക്കാരെ മാത്രമേ ഈ തീരുമാനം ബാധിച്ചിട്ടുള്ളൂ. എന്നാൽ, പാക്കിസ്ഥാനിലെ ബിസിനസ്, ടെക് സമൂഹങ്ങളിൽ ഞെട്ടൽ തരംഗങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
