Friday, 13 November 2026 About Us · Contact Us

ലോക ചാമ്പ്യന്‍ മാഗ്നസ് കാൾസനെ ഒൻപതുകാരന്‍ തോല്‍പ്പിച്ചു; ഞെട്ടി ചെസ് ലോകം

Nine Year Old Defeats World Champion Magnus Carlsen Shocks - ലോക ചാമ്പ്യന്‍ മാഗ്നസ് കാൾസനെ ഒൻപതുകാരന്‍ തോല്‍പ്പിച്ചു; ഞെട്ടി ചെസ് ലോകം

ലോക ചെസ്‌ ചാമ്പ്യന്‍ മാഗ്നസ് കാൾസന്‍ ഒമ്പത് വയസുകാരന്‍റെ മുന്നില്‍ അടിയറവ് പറഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ് മത്സരത്തിൽ പരാജയപ്പെടുത്തിയത്. ‘ബുള്ളറ്റ്’ ഫോർമാറ്റിലായിരുന്നു മത്സരം (കളിക്കാർക്ക് അവരുടെ നീക്കങ്ങൾ പൂർത്തിയാക്കാൻ ഒരു മിനിറ്റ് മാത്രമേയുള്ളൂ). ജനുവരി 18 ന് ചെസ് ഡോട്ട് കോമിലായിരുന്നു മത്സരം നടന്നത്. ധാക്കയിലെ സൗത്ത് പോയിന്‍റ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരനായ റയാനിന് ഇതുവരെ സ്വന്തമായി പ്രൊഫൈലോ ഔദ്യോഗിക ചെസ് കിരീടമോ ലഭിച്ചില്ല. ഇതേതുടര്‍ന്ന് തന്‍റെ പരിശീലകനായ നെയിം ഹക്കിന്‍റെ അക്കൗണ്ട് ഉപയോഗിച്ച് കളിച്ചത്. തോല്‍വിയോടെ മാഗ്നസ് കാൾസന്‍റെ റേറ്റിംഗ് -16 കുറഞ്ഞു. എന്നാല്‍ തോല്‍വിയില്‍ കാള്‍സന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കളിക്കിടെ താരം വരുത്തിയ മണ്ടത്തരമാണ് തോൽവിക്ക് കാരണമായതെന്നാണ് ചിലരുടെ വാദം. ഓൺലൈൻ ഗെയിമിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. https://x.com/DhakaInFocus/status/1881044146359824517 ‘റയാൻ റാഷിദിന് (ബുള്ളറ്റ് ബ്രൗണിൽ) ഒരു ടൈറ്റിൽ ഇല്ലാത്തതിനാൽ കളിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞാൻ എന്‍റെ ഐഡി നൽകുകയായിരുന്നെന്ന് പരിശീലകൻ നെയിം പറഞ്ഞതായി ബംഗ്ലാദേശി മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. അവൻ കളിച്ചു, അഞ്ച് തവണ ലോക ചാമ്പ്യനും നിലവിലെ ഒന്നാം നമ്പർ ചെസ്സ് കളിക്കാരനുമായ കാൾസെനോട്. ഞാനാ അവനെ ചെസ് പഠിപ്പിക്കുന്നത്. അവൻ എപ്പോഴും ഓൺലൈനിൽ കളിക്കാൻ ഇഷ്ടപ്പെടുന്നുണ്ട്. റയാന് എന്‍റെ ഐഡി ഉപയോഗിക്കാൻ അനുവദിച്ചു. പിന്നാലെ അവൻ പെട്ടെന്ന് എന്നെ വിളിച്ചു കാൾസണെ തോല്‍പ്പിച്ചെന്ന് പറഞ്ഞു. ആദ്യം, എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് എനിക്ക് സ്ക്രീൻഷോട്ടുകൾ അയച്ചുതന്നു. കൂടാതെ എല്ലാ ഗെയിമിന്‍റെ വിശദാംശങ്ങളും, ഞാൻ ആശ്ചര്യപ്പെട്ടുവെന്ന് നെയിം ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. https://www.facebook.com/share/v/1E7scg1nDf/ ബംഗ്ലാദേശിലെ നിലവിലെ അണ്ടർ 10 ജൂനിയർ ചാമ്പ്യനായ റയാന്‍ റാഷിദ് കഴിഞ്ഞ ഡിസംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026
ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

ഈജിപ്തിൽ തീവണ്ടികൾ കൂട്ടിയിടിച്ചു; നാല് മരണം: 88 പേർക്ക് പരിക്ക്

08 Nov 2026
പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

പോളണ്ടിലെ ക്രാക്കോവ് നഗരത്തിൽ കൂട്ടവെടിവെപ്പ്: അന്വേഷണം ഭീകരാക്രമണ കേസായി മാറ്റി പോളിഷ് പ്രോസിക്യൂട്ടർമാർ

08 Nov 2026
ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

ഗാഡി ഐസൻകോട്ടിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച് ഇസ്രയേൽ പ്രസിഡൻ്റ്

08 Nov 2026
ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപില്‍ യുഎസ് മിസൈലാക്രമണം സ്ഥിരീകരിച്ച് ഇറാന്‍

07 Nov 2026