ഒരുതരത്തിലുമുള്ള ദയ ഇനി ഇസ്രായേലിനോടില്ല, അവരെ പരാജയപ്പെടുത്തും: ആയത്തുല്ല ഖൊമേനി
ഗുരുതരമായ തെറ്റാണ് ഇസ്രായേൽ ചെയ്തതെന്നും അതിന്റെ അനന്തരഫലങ്ങൾ അവരെ നിസഹായരാക്കുമെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനി. അവരോട് ഒരുതരത്തിലുമുള്ള ദയയും കാണിക്കില്ല. ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും. ഇറാൻ ജനതയും രാഷ്ട്രവും സായുധ സേനക്ക് പിന്നിൽ നിലകൊള്ളും. ദൈവം നിശ്ചയിച്ചാൽ സയണിസ്റ്റ് ഭരണകൂടത്തെ ഇറാൻ പരാജയപ്പെടുത്തും. ഇസ്രായേലിന്റെ നടപടികളെ ഇറാൻ നിസാരമായി കാണില്ലെന്നും ഖൊമേനി പറഞ്ഞു. ഇന്ന് പുലർച്ചെ ഇസ്രായേലിൽ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു കഴിഞ്ഞ ദിവസം ഇറാനിൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു ഇന്നത്തെ ആക്രമണം. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ റവല്യൂഷണറി ഗാർഡ് മേജർ ജനറൽ ഹൊസൈൻ സലാമി, സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗിരി അടക്കം നിരവധി നേതാക്കൾ കൊല്ലപ്പെട്ടിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
