വെറും ചില്ലറ നഷ്ടമല്ല; റിയോ തത്സുകിയുടെ പാളിയ സുനാമി പ്രവചനത്തിൽ ജപ്പാന് നഷ്ടം 3.9 ബില്യൺ ഡോളർ
ജൂലൈ അഞ്ചിന് പുലർച്ചെ ജപ്പാനിൽ വിനാശകരമായ സുനാമി ഉണ്ടാകുമെന്നായിരുന്നു റിയോ തത്സുകിയുടെ പ്രവചനം. ഇതുമൂലം ജപ്പാനുണ്ടായത് 3.9 ബില്യൺ ഡോളറിന്റെ നഷ്ടമാണ്. പ്രവചനത്തെ തുടർന്ന് ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ പലതും റദ്ദാക്കപ്പെട്ടു. ജപ്പാനിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവും നിലച്ചിരുന്നു. പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ മാംഗ കലാകാരിയാണ് റിയോ തത്സുകി. പുതിയ ബാബ വാംഗ എന്നാണ് 70കാരിയായ തത്സുകി അറിയപ്പെടുന്നത്. താൻ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കി രചിച്ച ജാപ്പനീസ് മാംഗ അഥവാ ഗ്രാഫിക് ഇല്ലുസ്ട്രേറ്റഡ് പുസ്തകങ്ങളിലൂടെയാണ് റിയോ പ്രശസ്തയായത് 1980 മുതലാണ് പ്രവചനാത്മകമായ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. ഈ സ്വപ്നങ്ങൾ ഒരു ഡയറിയിൽ രേഖപ്പെടുത്തിയ അവർ 1999ൽ, സ്വപ്നങ്ങളെ അടിസ്ഥാനമാക്കി ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പേരിൽ ഒരു മാംഗ പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യം ആരും പുസ്തകം ശ്രദ്ധിച്ചില്ലെങ്കിലും 2011ലെ ജപ്പാനിലെ തോഹോകു ഭൂകമ്പവും സുനാമിയും കൃത്യമായി പ്രവചിച്ചതോടെ തത്സുകി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 2021ൽ പുസ്തകം പുനഃപ്രസിദ്ധീകരിച്ചപ്പോഴാണ് 2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ൻസിനും ഇടയിൽ സമുദ്രത്തിനടിയിൽ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും അത് 2011-ലെ സുനാമിയേക്കാൾ ഭീതിദമായിരിക്കുമെന്നും തത്സുകി പ്രവചിച്ചത്. പ്രവചനം യാഥാർത്ഥ്യമാകുമെന്ന ഭയം മൂലം യാത്രക്കാർ പിന്മാറിയതിനാൽ പല വിമാന സർവീസുകളും റദ്ദാക്കുകയായിരുന്നു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
