അമേരിക്കയിൽ ഇസ്രായേൽ അനുകൂല പ്രകടനത്തിന് നേർക്ക് പെട്രോൾ ബോംബാക്രമണം; നിരവധി പേർക്ക് പരുക്ക്
അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രായേൽ അനുകൂല പ്രകടനത്തിന് നേർക്കുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ബോർഡർ നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് ആക്രമണം നടന്നത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭീകരാക്രമണമെന്നാണ് സംശയം. എഫ്ബിഐ അന്വേഷണം ആരംഭിച്ചു. പെട്രോൾ നിറച്ച കുപ്പികളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. പരുക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് വിവരം ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 45കാരനായ മുഹമ്മദ് സോളിമാനാണ് ആക്രമണം നടത്തിയത്. ഫ്രീ പലസ്തീൻ മുദ്രവാക്യം മുഴക്കിയായിരുന്നു ആക്രമണം.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
