ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ, പക്ഷേ യാചിക്കാനില്ല; പാക്കിസ്ഥാൻ ശക്തി തെളിയിച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രി
കാശ്മീർ അടക്കമുള്ള എല്ലാ പ്രശ്നങ്ങളിലും ഇന്ത്യയുമായി സംയുക്ത ചർച്ചക്ക് തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇസഹാക്ക് ധർ. എന്നാൽ ഇക്കാര്യത്തിൽ യാചിക്കാനില്ല. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായാൽ പാക്കിസ്ഥാൻ ശക്തമായ തിരിച്ചടി നൽകുമെന്നും ഉപപ്രധാനമന്ത്രി കൂടിയായ ധർ പറഞ്ഞു ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള ആക്രമണമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകും. ഇന്ത്യയുമായുള്ള സംഘർഷത്തിൽ ആകാശത്തിലും കരയിലും പാക് സൈന്യം ശക്തി തെളിയിച്ചതാണ്. നയതന്ത്ര ഇടപെടലുകളിലൂടെ പാക്കിസ്ഥാന്റെ ആഖ്യാനം ലോകരാജ്യങ്ങൾ സ്വീകരിച്ചതാണെന്നും ധർ അവകാശപ്പെട്ടു എന്നാൽ പാക് അധിനിവേശ കാശ്മീർ തിരികെ നൽകൽ, ഭീകരവാദം എന്നീ വിഷയങ്ങളിൽ മാത്രമേ പാക്കിസ്ഥാനുമായി ചർച്ചക്കുള്ളൂ എന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. 2003ൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്ത ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ 2008ലെ മുംബൈ ഭീകരാക്രമണത്തോടെ ചർച്ചകൾ മുടങ്ങി
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
