Sunday, 15 November 2026 About Us · Contact Us

ട്രംപ് ലോസ് ഏഞ്ചൽസിലെ പ്രതിഷേധം അടിച്ചമർത്താൻ 2000 ദേശീയ ഗാർഡ് സൈനികരെ വിന്യസിച്ചു

Trump Deploys 2000 National Guard Troops To Quell Protests - ട്രംപ് ലോസ് ഏഞ്ചൽസിലെ പ്രതിഷേധം അടിച്ചമർത്താൻ 2000 ദേശീയ ഗാർഡ് സൈനികരെ വിന്യസിച്ചു

ലോസ് ഏഞ്ചൽസ്: അനധികൃത കുടിയേറ്റക്കാർക്കെതിരായ റെയ്ഡുകൾക്കെതിരെ ലോസ് ഏഞ്ചൽസിൽ പൊട്ടിപ്പുറപ്പെട്ട ജനരോഷം നിയന്ത്രിക്കാൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2000 ദേശീയ ഗാർഡ് സൈനികരെ വിന്യസിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. കുടിയേറ്റ റെയ്ഡുകൾക്ക് പിന്നാലെ പ്രതിഷേധം കനത്തതോടെയാണ് ട്രംപിന്റെ നടപടി. കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തെ നേരിടാൻ സായുധരായ ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പാരാമൗണ്ട് നഗരത്തിലാണ് ഏറ്റവുമൊടുവിൽ ഏറ്റുമുട്ടൽ നടന്നത്. പ്രതിഷേധത്തെ അടിച്ചമർത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, സേനയെ വിന്യസിച്ച് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു. പൊതുസുരക്ഷയെക്കാൾ “തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നതിനാണ് ട്രംപ് ഭരണകൂടം മുൻഗണന നൽകുന്നത്” എന്ന് ഗവർണർ ന്യൂസം കുറ്റപ്പെടുത്തി. ലോസ് ഏഞ്ചലസ് ഒരു കുടിയേറ്റ സൗഹൃദ നഗരമാണെന്ന് സിറ്റി കൗൺസിലിലെ 15 അംഗങ്ങളും സംയുക്ത പ്രസ്താവനയിലൂടെ പ്രഖ്യാപിച്ചു. കുടിയേറ്റക്കാരെ പിടികൂടുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നും ക്രമസമാധാനം നിലനിർത്താൻ മാത്രമാണ് തങ്ങൾ എത്തിയതെന്നും ലോസ് ഏഞ്ചൽസ് പോലീസ് ഡിപ്പാർട്ട്മെന്റ് (LAPD) അറിയിച്ചു. അതേസമയം, ലോസ് ഏഞ്ചൽസിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ നാല് ഫെഡറൽ സെർച്ച് വാറന്റുകൾ നടപ്പിലാക്കിയതായി ICE വക്താവ് യാസ്മീൻ പിറ്റ്സ് ഒ’കീഫെ സ്ഥിരീകരിച്ചു. ഫെഡറൽ അധികൃതർ ഈ റെയ്ഡുകൾ നിയമപരവും അത്യാവശ്യവുമാണെന്ന് വാദിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ലോസ് ഏഞ്ചൽസിലുടനീളം കുറഞ്ഞത് 44 പേരെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് അശാന്തി പൊട്ടിപ്പുറപ്പെട്ടത്. പ്രകടനക്കാർ കൂടുതൽ ഒത്തുകൂടിയപ്പോൾ അതിർത്തി പട്രോൾ ഏജന്റുമാർ കണ്ണീർ വാതകവും ഫ്ലാഷ്ബാംഗുകളും പ്രയോഗിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

13 Nov 2026
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026