ലോസ് ആഞ്ചലീസിൽ ഫെഡറൽ സൈനികരെ വിന്യസിച്ച് ട്രംപ്; തെരുവിലിറങ്ങി ആയിരങ്ങൾ
അനധികൃത കുടിയേറ്റക്കാരെ പിടികൂടാൻ ഫെഡറൽ സൈനികരെ ഉപയോഗിച്ച ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ലോസ് ആഞ്ചലസിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ജനങ്ങളുടെ പ്രതിഷേധം സംഘർഷത്തിലേക്കും വഴിമാറി. ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകവും റബർ ബുള്ളറ്റും പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രതിഷേധങ്ങളുടെ മൂന്നാം ദിവസമാണ് സംഘർഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറൽ സൈനികരെത്തിയതോടെയാണ് ജനരോഷം ആളിക്കത്തിയത് കസ്റ്റഡിയിലെടുത്ത അനധികൃത കുടിയേറ്റക്കാരെ എത്തിച്ച മെട്രോപോളിറ്റൻ ഡിറ്റൻഷൻ സെന്ററിന് പുറത്ത് നൂറുകണക്കിനാളുകൾ തടിച്ചുകൂടി. പിരിഞ്ഞു പോകണമെന്ന നിർദേശം പാലിക്കാതെ വന്നതോടെ ഇവർക്കെതിരെ റബർ ബുള്ളറ്റുകൾ പ്രയോഗിച്ചു. അതേസമയം ഫെഡറൽ സൈനികരെ വിന്യസിച്ചത് സംഘർഷം രൂക്ഷമാക്കിയതെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയൽ ചെയ്യുമെന്നും കാലിഫോർണിയ ഗവർണർ പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാനത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള വെല്ലുവിളിയാണെന്നും ഗവർണർ ഗാവിൻ ന്യൂസം ആരോപിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
