Gulf

ജോലി ഉപേക്ഷിച്ചിട്ടും കമ്പനി സിം കൈവശംവെച്ച വനിതക്ക് 1.18 ലക്ഷം പിഴ

അബുദാബി: ജോലിയില്‍ നിന്ന് പിരിഞ്ഞിട്ടും മൊബൈല്‍ ഫോണും സിം കാര്‍ഡും തിരിച്ചുനല്‍കാതെ ഉപയോഗിച്ച സ്ത്രീക്ക് 1.18 ലക്ഷം ദിര്‍ഹം പിഴ. നാലു വര്‍ഷക്കാലം പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുള്ള മൊബൈല്‍ ഫോണ്‍ തിരിച്ചുനല്‍കാതെ ഉപയോഗിക്കുകയും പഴയ തൊഴിലുടമക്ക് 1.18 ലക്ഷം ദിര്‍ഹം ബാധ്യത വരുത്തുകയും ചെയ്ത കേസിലാണ് അബുദാബി കുടുംബ, സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ശിക്ഷവിധിച്ചത്. 

സിം കാര്‍ഡും മൊബൈലും മോഷ്ടിച്ച് നാലു വര്‍ഷക്കാലം ഉപയോഗിച്ചെന്ന ഉടമയുടെ പരാതിയിലാണ് സുപ്രധാനമായ വിധി. കോടതി ചെലവുകളും മറ്റ് അധിക ബാധ്യതകളും ഫോണും സിമ്മുമായി ബന്ധപ്പെട്ട് ഉണ്ടെങ്കില്‍ അതുകൂടി കുറ്റക്കാരിയായ സ്ത്രീ നല്‍കേണ്ടതാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രതി സിംകാര്‍ഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് സാധിക്കാത്തതിനാല്‍ സിം കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സ്ത്രീയെ ഉത്തരവാദിയാക്കണമെന്ന ഹരജിക്കാരന്റെ വാദം കോടതി തള്ളി.

Related Articles

Back to top button