Friday, 13 November 2026 About Us · Contact Us

എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഷാര്‍ജ ഭരണാധികാരിയുടെ അംഗീകാരം നല്‍കി

Sharjah Ruler Approves Largest Budget In Emirates History - എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് ഷാര്‍ജ ഭരണാധികാരിയുടെ അംഗീകാരം നല്‍കി

ഷാര്‍ജ: എമിറേറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരി. ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്‍കി. 42 ബില്യണ്‍ ദിര്‍ഹം ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. എമിറേറ്റിന്റെ സാമ്പത്തിക ഭദ്രതക്കും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് അംഗീകരിച്ചിരിക്കുന്നതെന്നും എമിറേറ്റില്‍ കഴിയുന്നവരുടെ ജീവിത നിലവാരവും സാമൂഹിക ക്ഷേമവും ഉറപ്പാക്കുന്നതാണ് 2025ലേക്കുള്ള ബജറ്റെന്നും ഷാര്‍ജ ഗവ. മീഡിയ ഒാഫീസ് വ്യക്തമാക്കി. സാമൂഹിക സുരക്ഷ, ജലം, വൈദ്യുതി, ഭക്ഷ്യ മേഖല തുടങ്ങിയവയിലെ സുസ്ഥിരത ഉറപ്പാക്കാനാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. 2024ലെ ബജറ്റുമായി താരതമ്യപ്പെടുത്തിയാല്‍ രണ്ടു ശതമാനം കൂടുതലാണ് ചെലവിനത്തില്‍ വകയിരുത്തിയിരിക്കുന്നത്. ബജറ്റിന്റെ 27 ശതമാനവും ശമ്പളവും അനുബന്ധ കാര്യങ്ങള്‍ക്കുമായുള്ളതാണ്. 23 ശതമാനം ഓപറഷനല്‍ ചെലവുകള്‍ക്കായാണ്. 20 ശതമാനത്തോളം ചെലവഴിക്കുക കാപിറ്റല്‍ പ്രൊജക്ടുകള്‍ക്കാണെന്നും അധികൃതര്‍ അറിയിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026