Friday, 13 November 2026 About Us · Contact Us

നാദ് അല്‍ ഷീബയില്‍ ഇന്റെര്‍സെക്ഷന്‍ മാറ്റി റൗണ്ട്എബൗട്ടാക്കി; യാത്രാ സമയം 60 ശതമാനം കുറയും

Intersection In Nad Al Sheeba To Be Replaced With - നാദ് അല്‍ ഷീബയില്‍ ഇന്റെര്‍സെക്ഷന്‍ മാറ്റി റൗണ്ട്എബൗട്ടാക്കി; യാത്രാ സമയം 60 ശതമാനം കുറയും

ദുബൈ: നാദ് അല്‍ ഷീബയിലെ ഇന്റെര്‍സെക്ഷന്‍ റൗണ്ട്എബൗട്ടാക്കി മാറ്റിയതോടെ ഈ റൂട്ടില്‍ യാത്രാ സമയത്തില്‍ 60 ശതമാനം കുറവുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റിലെ ഇന്റെര്‍സെക്ഷനാണ് റൗണ്ട്എബൗട്ടാക്കി രൂപാന്തരപ്പെടുത്തിയതെന്നും ഇതോടെ ഈ മേഖലയില്‍ യാത്രസമയത്തില്‍ 60 ശതമാനം കുറവുണ്ടാവുമെന്നും റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. തിരക്കുള്ള നേരങ്ങളിലാണ് യാത്രാ സമയത്തില്‍ ഇത്രയും കുറവുണ്ടാവുകയെന്ന് ആര്‍ടിഎ റോഡ്‌സ് ആന്റ് ഫെസിലിറ്റീസ് മെയിന്റെനന്‍സ് മാനേജ്‌മെന്റ് ഡയരക്ടര്‍ അബ്ദുല്ല അലി ലൂത്ത പറഞ്ഞു. ദുബൈയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖലയില്‍ ഒന്നാണ് നാദ് അല്‍ ഷീബ. ഇവിടെ പുതിയ എന്‍ട്രി, എക്‌സിറ്റ് പോയന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇത് മെയ്ദാന്‍ സ്ട്രീറ്റില്‍നിന്നും നാദ് അല്‍ ഷീബ സ്ട്രീറ്റിലേക്ക് എത്തുന്ന ദിശയിലാണ് സമയം 60 ശതമാനം കുറക്കുക. എന്‍ട്രി, എക്‌സിറ്റ് മേഖലയില്‍ ശാന്തമായ ഗതാഗതം ഇതിലൂടെ സാധ്യമാവുമെന്നും അബ്ദുല്ല പ്രതീക്ഷ പ്രകടിപ്പിച്ചു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026