വാഹനാപകടം: ചികിത്സയിലായിരുന്ന ഖത്തര്‍ വിദ്യാര്‍ഥി മരിച്ചു
ദോഹ: വാഹനാപകടത്തല്‍ പരുക്കേറ്റ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശിയായ ഖത്തര്‍ വിദ്യാര്‍ഥി മരിച്ചു. പുന്നയൂര്‍ക്കുളം വീട്ടിലെ വളപ്പില്‍ മുഹമ്മദ് ഹനീന്‍(17) ആണ് മരിച്ചത്. നോബിള്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍ 12ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. ഖത്തര്‍ ദേശീയ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യവേ കാറിന്റെ ടയര്‍പൊട്ടി വാഹനം അപകടത്തില്‍പ്പെട്ടതോടെ തലക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയായിരുന്നു. നോബിള്‍ ഇന്റെര്‍നാഷ്ണല്‍ സ്‌കൂള്‍ സ്ഥാപക അംഗവും ഖത്തര്‍ എനര്‍ജിയിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഷാജഹാന്റെയും ഷംനയുടെയും മകനാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. വുക്കൈറയിലായിരുന്നു അപകടം. സഹോദരി ആയിശ.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
