യുഎഇയുടെ ജിഡിപി ആദ്യപാദത്തില്‍ 3.6 ശതമാനം വളര്‍ച്ച നേടി
അബുദാബി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം(ജിഡിപി) വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 3.6 ശതമാനം വളര്‍ച്ച നേടിയതായി യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി അറിയിച്ചു. ഫെഡറല്‍ കോംപറ്റിറ്റീവ്നസ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യം ലോകത്തെ ഒരു പ്രമുഖമായ സാമ്പത്തിക ശക്തിയായി യുഎഇ വളര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ പ്രതിഫലമാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. യുഎഇയുടെ മൊത്തം ജിഡിപി 879.6 ബില്യണ്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് 3.6 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എണ്ണേതര ജിഡിപി 660 ബില്യണ്‍ ദിര്‍ഹമാണ്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.4 ശതമാനത്തിന്റെ അഭിമാനകരമായ വര്‍ധനവ് ഉണ്ടായിരിക്കുന്നൂവെന്നത് ഏറെ പ്രതീക്ഷ നല്കുന്ന കാര്യമാണ്. മൊത്തം വരുമാനത്തില്‍ ഈ മേഖലയുടെ സംഭാവന 75 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണെന്നും ബിന്‍ തൗഖ് വിശദീകരിച്ചു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
