Friday, 13 November 2026 About Us · Contact Us

നാളെ മുതല്‍ രണ്ടര ലക്ഷം പ്രവാസികള്‍ക്ക് കുവൈറ്റില്‍ ബാങ്ക് സേവനം തടസപ്പെടും

Banking Services In Kuwait To Be Disrupted For 2 5 Lakh - നാളെ മുതല്‍ രണ്ടര ലക്ഷം പ്രവാസികള്‍ക്ക് കുവൈറ്റില്‍ ബാങ്ക് സേവനം തടസപ്പെടും

കുവൈറ്റ് സിറ്റി: ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് പൂര്‍ത്തിയാക്കാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നതിനാല്‍ ഇതുവരെയും ഇത് ചെയ്യാത്ത 2.5 ലക്ഷം പ്രവാസികളുടെ ബാങ്ക് ട്രാന്‍സാക്ഷന്‍ ഉള്‍പ്പെടെയുള്ളവ ജനുവരി ഒന്നാം തിയതിയായ ബുധനാഴ്ച മുതല്‍ തടസപ്പെടുമെന്ന് കുവൈറ്റ് അറിയിച്ചു. ബാങ്ക് ഇടപാടുകളും സര്‍ക്കാരുമായി ബന്ധപ്പെട്ട ഇടപാടുകളുമൊന്നും ബുധനാഴ്ച മുതല്‍ ഇവര്‍ക്ക് നടത്താന്‍ സാധിക്കില്ലെന്ന് കുവൈറ്റ് ജനറല്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ഭാഗമായ ക്രിമിനല്‍ എവിഡന്‍സ് വിഭാഗം വ്യക്തമാക്കി. ഞായറാഴ്ചവരെ 9.6 ലക്ഷം സ്വദേശികളുടെ ഫിംഗര്‍ പ്രിന്റ്‌സ് ശരിപ്പെടുത്തിയതായി ക്രിമിനല്‍ എവിഡന്‍സ് വിഭാഗം ഡയരക്ടര്‍ മേജര്‍ ജനറള്‍ ഈദ് അല്‍ ഒവൈഹാന്‍ വെളിപ്പെടുത്തി. ഇനി 16,000 ആണ് ബാക്കിയുള്ളത്. രാജ്യത്തുള്ള 27.4 ലക്ഷം പേര്‍ ഫിംഗര്‍പ്രിന്റ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയും 2.44 ലക്ഷം പേര്‍ ഇത് പൂര്‍ത്തീകരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026
മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ

22 Oct 2026