ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും കാത്തിരുന്നത് 15 മണിക്കൂറോളം
ദുബൈ: യുഎഇയിലെ ജനസാഗരം മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സന്ദര്‍ശകരും ദുബൈയിലേക്ക് പുതുവര്‍ഷം ആഘോഷിക്കാന്‍ ഇന്നലെ ഒഴുകിയെത്തിയതോടെ ബുര്‍ജ് ഖലീഫയിലെ പ്രശസ്തമായ കരിമരുന്ന് പ്രയോഗം കാണാന്‍ പലരും കാത്തിരുന്നത് 15 മണിക്കൂറോളം. ആകാശത്ത് വിരിയുന്ന വെടിക്കെട്ടിന്റെ ചാരുത വ്യക്തമായി കാണാന്‍ പലരും ബുര്‍ജ് പാര്‍ക്കിലും ദുബൈ മാളിലെയും ഡൗണ്ടൗണ് ദുബൈയിലെയും റെസ്റ്റോറന്റുകളില്‍ നേരത്തെ ടിക്കറ്റ് ബുക്കുചെയ്യുകയും ദീര്‍ഘിച്ച മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ അതിന്റെ പരിസരങ്ങളില്‍ തമ്പടിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ രണ്ടു പേരായിരുന്നു സ്പാനിഷ് വിനോദസഞ്ചാരികളായ യെല്കോ റോഡ്രിഗസും സുഹൃത്ത് ജാവിയര്‍ നിയറ്റോയും. ഇരുവരും ദുബൈ മാളില്‍ എത്തിയത് രാവിലെ ഒമ്പതിനായിരുന്നു. പിന്നെ ദീര്‍ഘിച്ച കാത്തിരിപ്പായിരുന്നെന്ന് ഇവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പാരിസിലായിരുന്നു പുതുവര്‍ഷാഘോഷം. ഇത്തവണ ദുബൈയിലേക്ക് മാറ്റുകയായിരുന്നെന്നും ഇരുവരും പറഞ്ഞു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
