ദുബൈ പുതുവര്‍ഷാഘോഷം കുറ്റമറ്റതാക്കിയ ഹീറോകള്‍ക്ക് ശൈഖ് മുഹമ്മദിന്റെ അഭിനന്ദനം
ദുബൈ: 190 രാജ്യങ്ങളില്‍നിന്നുള്ള മനുഷ്യര്‍ പങ്കാളികളായ ദുബൈയിലെ പുതുവര്‍ഷാഘോഷം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റിക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പ്രശംസ. ശൈഖ് മുഹമ്മദ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് വീരന്മാര് എന്ന അഭിസംബോധനയോടെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ‘ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിക്ക് പ്രത്യേക നന്ദി. 55 സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് സുരക്ഷിതവും സുഖമവുമായ രീതിയില്‍ ദുബൈയുടെ വമ്പന്‍ പുതുവര്‍ഷാഘോഷം കെങ്കേമമാക്കിയത്. ദുബൈ ലോകത്തിന്റെ നഗരമാണ്. നഗരത്തിന്റെ ഉത്സവം സഹവര്‍ത്വത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരത്തിന്റെയും രാജ്യാന്തര മാതൃകയാണ്’. ഇതായിരുന്നു ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ച വാക്കുകള്‍.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
