ജറുസലേമിൽ വൻ തീപിടിത്തം; 2900 ഏക്കറോളം വനം കത്തിനശിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു
ഇസ്രായേലിലെ ജറുസലേമിൽ വൻ തീപിടിത്തം. ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചതായാണ് വിവരം. ജറുസലേം കുന്നുകളിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് അതിവേഗം കാട്ടുതീ വ്യാപിച്ച് അഞ്ചോളം സ്ഥലങ്ങളിലേക്ക് തീ പടരുകയായിരുന്നു. ഇതുവരെ 2900 ഏക്കർ വനം കത്തിനശിച്ചതായാണ് വിവരം. ബുധനാഴ്ചയാണ് തീപിടിത്തം ആരംഭിച്ചത്. കാട്ടുതീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാട്ടുതീ ജറുസലേം നഗരത്തിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. കാട്ടുതീയെ തുടർന്ന് ടെൽ അവീവിനെ ജറുസലേമുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ അടച്ചു. പുക ശ്വസിച്ച് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലാത്രൂൻ, നെവേ ഷാലോം, എസ്റ്റോൾ വനങ്ങളിലാണ് തീ പടരുന്നത്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
