വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ സ്വദേശി സൂരജ്, ഭാര്യയായ ഡിഫൻസിൽ നഴ്സായ എറണാകുളം സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ താമസിക്കുന്ന ഫ്ളാറ്റിൽ മരിച്ച നിലയിലാണ് ഇരുവരെയും ഇന്ന് കണ്ടെത്തിയത്. ഇരുവരും ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ളാറ്റിലെത്തിയതാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഓസ്ട്രേലിയയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും. വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതെന്നാണ് വിവരം. ഇവർ തമ്മിലുണ്ടായ തർക്കവും വഴക്കും അയൽവാസികൾ കേട്ടതായി പറയുന്നു.
സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Supportഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
