Saturday, 14 November 2026 About Us · Contact Us

പറഞ്ഞാൽ അനുസരിക്കാൻ മോദി അമ്മായിയുടെ മകനല്ല; യുദ്ധമുണ്ടായാൽ ഉടൻ നാടു വിടുമെന്ന് പാക് നേതാവ്

Modi Is Not An Aunts Son To Be Obeyed Pakistani Leader Says - പറഞ്ഞാൽ അനുസരിക്കാൻ മോദി അമ്മായിയുടെ മകനല്ല; യുദ്ധമുണ്ടായാൽ ഉടൻ നാടു വിടുമെന്ന് പാക് നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ അടുത്ത നിമിഷം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുമെന്ന് പാക് രാഷ്ട്രീയ നേതാവ് ഷെർ അഫ്സൽ ഖാൻ മർവാത്ത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ ശക്തമായ നടപടികൾക്ക് ഒരുങ്ങുന്ന സാഹചര്യത്തിലാണ് മാധ്യമങ്ങളോട് അഫ്സൽ ഖാൻ പ്രതികരിച്ചത്. പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിലെ അംഗമാണ് അഫ്സൽ. ഇന്ത്യ- പാക് യുദ്ധമുണ്ടായാൽ പോരാടുമോ എന്ന ചോദ്യത്തിനാണ് യുദ്ധമുണ്ടായാൽ ഇംഗ്ലണ്ടിലേക്ക് പോകുമെന്ന് അഫ്സൽ മറുപടി നൽകിയത്. സമൂഹമാധ്യങ്ങളിൽ അഫ്സലിന്‍റെ വാക്കുകൾ വൈറലാകുകകയാണ്. പാക് നേതാക്കൾക്ക് പോലും സ്വന്തം സൈന്യത്തിൽ വിശ്വാസമില്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിഹാസം ഉയരുന്നുണ്ട്. സംഘർഷസാധ്യതയില്ലാതാക്കാൻ മോദി ശ്രമിക്കുമോ എന്ന ചോദ്യത്തിന് താൻ പറയുന്നത് കേട്ട് പിന്മാറാൻ മോദി തന്‍റെ അമ്മായിയുടെ മകനല്ല എന്നാണ് അഫ്സൽ ഇതേ വീഡിയോയിൽ മറുപടി നൽകിയിരിക്കുന്നത്. https://x.com/ChillamChilli/status/1918739029769466146 പാക്കിസ്ഥാനിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ് അഫ്സൽ. ഇമ്രാൻ ഖാന്‍റെ ടെഹ്രീക് ഇ ഇൻസാഫിലെ മുഖ്യ സ്ഥാനത്തുണ്ടായിരുന്ന അഫ്സൽ നിരന്തരം പാർട്ടിയെ വിമർശിക്കുന്നതിലൂടെയാണ് പദവികളിൽ നിന്ന് ഒഴിവാക്കപ്പെട്ടത്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ബഹ്‌റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

13 Nov 2026
ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

13 Nov 2026
ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

10 Nov 2026
ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

10 Nov 2026
ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്

09 Nov 2026
ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം: എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്

09 Nov 2026