ഒമാനിൽ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23ന് ഉദ്ഘാടനം ചെയ്യും
മസ്ക്കറ്റ് : ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2025 മെയ് 19-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മസ്കറ്റിലെ അൽ ഖുവൈറിലാണ് ഈ കൊടിമരം സ്ഥിതി ചെയ്യുന്നത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരവും, ഏറ്റവും ഉയരമേറിയ മനുഷ്യനിർമ്മിത ഘടനയുമാണ്. ജിൻഡാൽ സ്റ്റീലുമായി ചേർന്ന് സഹകരിച്ചാണ് 10 ദശലക്ഷം ഡോളർ ചെലവ് വരുന്ന ഈ നിർമ്മിതി സ്ഥാപിക്കുന്നത്. ഏതാണ്ട് 135 ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഈ കൊടിമരത്തിന്റെ അടിത്തറയിൽ 2800 മില്ലീമീറ്ററും, മുകൾഭാഗത്ത് 900 മില്ലീമീറ്ററും പുറം വ്യാസമുണ്ട്.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു
