Saturday, 14 November 2026 About Us · Contact Us

ഖത്തറില്‍ ദേശീയ അവധി ദിനം; മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ അംഗീകാരം നല്‍കി

National Holiday In Qatar Emir Approves Cabinet Decision - ഖത്തറില്‍ ദേശീയ അവധി ദിനം; മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ അംഗീകാരം നല്‍കി

രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് ശൈഖ് തമീം ബിന്‍ ഹമദ് അല്‍-താനി അംഗീകാരം നല്‍കി.ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീരുമാനം പ്രകാരം വിവിധ മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍, എന്നിവയുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ ഇപ്രകാരമായിരിക്കും. ഈദുല്‍ ഫിത്ര്‍(ചെറിയ പെരുന്നാള്‍) : ഈദുല്‍ ഫിത്തറിന്, റമദാന്‍ 28 മുതല്‍ ശവ്വാല്‍ നാല് വരെയായിരിക്കും അവധി. ഈദുല്‍ അദ്ഹ(ബലി പെരുന്നാള്‍) : ഈദുല്‍ അദ്ഹയുടെ ഔദ്യോഗിക അവധി ദിനങ്ങള്‍ ദുല്‍ ഹിജ്ജ 9 മുതല്‍ ദുല്‍ ഹിജ്ജ 13 വരെയായിരിക്കും. ഖത്തര്‍ ദേശീയ ദിനം : എല്ലാ വര്‍ഷവും ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് പൊതു അവധിയായിരിക്കും.അതേസമയം, രണ്ട് ഔദ്യോഗിക അവധി ദിവസങ്ങള്‍ക്കിടയില്‍ ഒരു പ്രവൃത്തി ദിവസം ഉണ്ടെങ്കില്‍, അത് അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തും.പൊതുഅവധി ദിവസങ്ങള്‍ക്കിടയില്‍ വാരാന്ത്യം വന്നാല്‍ അതും ഔദ്യോഗിക അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും ഗസറ്റില്‍ പരാമര്‍ശിക്കുന്നു.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026