Saturday, 14 November 2026 About Us · Contact Us

റോഡ് മാർഗവും ഹജ്ജ് തീർഥാടകർ എത്തി തുടങ്ങി

Hajj Pilgrims Have Also Started Arriving By Road - റോഡ് മാർഗവും ഹജ്ജ് തീർഥാടകർ എത്തി തുടങ്ങി

റിയാദ്: ഈ വർഷത്തെ ഹജ്ജിന് റോഡ് മാർഗം തീർഥാടകരുടെ വരവ് തുടങ്ങി. രാജ്യത്തെ വിവിധ അതിർത്തി പ്രവേശന കവാടങ്ങളിൽ തീർഥാടകരെ സ്വീകരിച്ചു. ഇറാഖിൽ നിന്നുള്ള തീർഥാടകരുടെ ആദ്യ ബാച്ച് ന്യൂ അറാർ അതിർത്തി കവാടത്തിലെത്തി. 192 ബസുകളിലായി 4,000 തീർഥാടകരാണ് ആദ്യ ബാച്ചിലുള്ളത്. വരും ദിവസങ്ങളിലായി സൗദിയുടെ അയൽരാജ്യങ്ങളിൽനിന്ന് കരമാർഗമുള്ള തീർഥാടകരുടെ വരവ് കൂടുതൽ ശക്തമാകും. തീർഥാടകർക്ക് എല്ലാ അതിർത്തി പ്രവേശന കവാടങ്ങളിലും സേവനങ്ങൾ ഉയർന്ന നിലവാരത്തിൽ നൽകുന്നതിനും യാത്രാസുഖം ഉറപ്പാക്കുന്നതിനും വേണ്ട എല്ലാ ഒരുക്കങ്ങളും അതിർത്തി കവാടങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ മേഖലയിലെ ഗവർണർമാരുടെ മേൽനോട്ടത്തിൽ ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളും എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കാനും മെഡിക്കൽ, പ്രതിരോധ, ബോധവൽക്കരണ പരിചരണം ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങൾ നൽകാനും പ്രവർത്തിക്കുന്നുണ്ട്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് തീർഥാടകരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആവശ്യമായ മനുഷ്യവിഭവശേഷിയടക്കമുള്ള ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർ

31 Oct 2026
യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴ

26 Oct 2026
പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും

25 Oct 2026
ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

ഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്

24 Oct 2026
ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

23 Oct 2026
സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്

22 Oct 2026