ഇറാന് ഇനി ആണവായുധം നിർമിക്കാനാകില്ല, അതിന് വേണ്ടതെല്ലാം യുഎസ് നശിപ്പിച്ചു: ജെഡി വാൻസ്
ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണം ഫലം കണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഇറാൻ ആണവായുധ നിർമാണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു. ഈ സമയത്തെ യുഎസ് ആക്രമണം അവരുടെ പദ്ധതി നശിപ്പിച്ചു. അവരുടെ ആണവ കേന്ദ്രങ്ങൾ ഞങ്ങൾ തകർത്തുവെന്നും വാൻസ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു ഇസ്രായേലും ഇറാനും വെടിനിർത്തലിന് സമ്മതിച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വാൻസിന്റെ പ്രതികരണം. ഭാവിയിൽ ആണവായുധം നിർമിക്കുന്നതിൽ നിന്ന് ഇറാനെ തടയും. ഇറാന്റെ ആണവപരിപാടി നശിപ്പിക്കാൻ ഇസ്രായേൽ ഞങ്ങളെ സഹായിച്ചു. ഇസ്രായേലിന് ഭീഷണിയായ ഇറാന്റെ മിസൈൽ ശേഷിയെയും അവർ നശിപ്പിച്ചു ഇറാനെ സംബന്ധിച്ച് ഇനി സമാധാനത്തിന്റെ പാത യഥാർഥത്തിൽ പിന്തുടരാൻ കഴിയും. പ്രസിഡന്റ് ട്രംപ് ശരിക്കും റീസെറ്റ് ബട്ടൺ അമർത്തിയെന്ന് വിശ്വസിക്കുന്നു. മേഖലയിൽ ദീർഘകാല സമാധാനം ഉണ്ടാകട്ടെയെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഒറ്റത്തവണയോ എല്ലാ മാസവുമോ ചെറിയൊരു തുക നൽകാം
ബന്ധപ്പെട്ട വാർത്തകൾ

ബഹ്റൈൻ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് യുഎസ്; റഡാർ തകർത്തെന്ന ഇറാന്റെ വാദം തള്ളി

ചൈനയിലേക്കുള്ള ചിപ്പ് കയറ്റുമതിയിൽ കർശന നിയന്ത്രണത്തിന് മുറവിളി; എൻവിഡിയയുടെ ജെൻസെൻ ഹുവാങ് യുഎസ് കോൺഗ്രസിന് മുന്നിൽ മൊഴി നൽകും

ഇസ്രായേലിൽ പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി ഐസൻകോട്ട്; മതാൻ കഹാൻ സ്പീക്കറാകും, നെസെറ്റ് പദവികളിലും തീരുമാനമായി

ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
