Dubai
26ന് ഷാരൂഖ് ഖാന്‍ ആഗോളഗ്രാമം സന്ദര്‍ശിക്കും
ദുബൈ: ബോളിവുഡിന്റെ ബാദ്ഷായെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിയതാരം ഷാരൂഖ് ഖാന്‍ ഈ ആഴ്ച ആഗോളഗ്രാമം സന്ദര്‍ശിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്നലെയാണ് ആഗോളഗ്രാമത്തിന്റെ സംഘാടകര്‍ ഷാരൂഖ് ഖാന്റെ സന്ദര്‍ശന വിവരം വെളിപ്പെടുത്തിയത്. ആഴ്ച അവധി ദിനമായ 26ന് ഞായറാഴ്ച രാത്രി 8.30ന് ആവും ഇന്ത്യക്കാരുടെ അഭിമാനമായ ഷാരൂഖ് മുഖ്യ സ്റ്റേജില്‍ ആരാധകരെ കാണാന്‍ എത്തുക.