
ദുബായ്: സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം ആര്‍ടിഎ പുതിയ മെട്രോ സ്റ്റേഷന് തുറന്നു. സ്റ്റേഡിയം മെട്രോ സ്റ്റേഷന് ഏരിയകളിലെ യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവിടെനിന്നും പല റോഡുകളിലേക്കും ബസ്സുകള്‍ പുറപ്പെടുന്ന രീതിയിലാണ് സ്റ്റേഷന് സജ്ജമാക്കിയിരിക്കുന്നത്. കൂടുതല്‍ ബസുകള്‍ വരുന്നത് യാത്രക്കാര്‍ക്ക് പെട്ടെന്ന് തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താനും ബസ് സ്റ്റേഷന്റെ വരവ് സഹായിക്കുമെന്നാണ് ആര്‍ട്ടിഎ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ബസ് സ്റ്റേഷനിലേക്കുള്ള റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും ഇവയില്‍ സിഗ്നലുകള്‍ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചതായും ബസ് സ്റ്റേഷനോട് അനുബന്ധിച്ച് ഔട്ട്ഡോര്‍ സീറ്റിംഗ് സൗകര്യവും ഷെയ്ഡഡ് വെയിറ്റിംഗ് മേഖലയുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ടിക്കറ്റ് വെന്റിങ് മെഷിനും നോള്‍ കാര്‍ഡ് ടോപ്പ്അപ് മെഷിനുകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.